Saturday, August 15, 2009

പ്രാദേശിക വാദവും കുറുക്കന്റെ കണ്ണും.

ഒരു സ്വാതന്ത്ര്യദിനം കൂടെ കടന്നു പോയി. 42 ലെ ‘ഇന്ത്യ വിടുക’ എന്ന തീക്ഷ്ണമായ മുദ്രാവാക്യം നാം മതിയാക്കിയദിനം. അതുവീണ്ടും ആഘോഷിക്കുമ്പോഴും ചിലത് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രാദേശികവാദത്തെക്കുറിച്ചും ചില കുറുക്കന്മാര്‍ അതില്‍ കണ്ണും നട്ടിരിക്കുന്നതും.
ശക്തമായ ഒരു ഭരണ രീതിയാണ്‍ നമുക്കുള്ളത്. സംസ്ഥാനങ്ങള്‍ സ്വതന്ത്രഭരണം ഉള്ളപ്പോഴും കേന്ദ്രത്തിന് എപ്പോള്‍ വേണമെങ്കിലും ഇടപെടാവുന്ന ഒരു സംവിധാനം. ഭാഷയുടെ അടിസ്ഥാനത്തിലാണ് അന്നതു വിഭജിച്ചത്.
പക്ഷേ ഈ ഫെഡറല്‍ സംവിധാനം പലപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയുണ്ടാക്കുന്നത് കാണാം.
പ്രാദേശികവാദമാണ് ഇന്ന് നമ്മുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന പ്രധാന വെല്ലുവിളി എന്ന് തോന്നുന്നു. വ്യത്യസ്ത രാഷ്ട്രീയ സാഹചര്യത്തില്‍ അധികാരത്തില്‍ എത്തുന്ന സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അകലം പുലര്‍ത്തിപ്പോന്നു. സംസ്ക്കാരം ഒന്നിച്ചുകാണാന്‍ പലരും തയ്യാറായില്ല. ഒരോരുത്തരും അവരുടേതാണ് മഹത്തരം എന്നു നടിച്ചു. പക്ഷേ ആ സംസ്ക്കാരത്തെയെല്ലാം യോജിപ്പിക്കുന്നത് കണ്ടെത്താന്‍ ആരും ശ്രമിച്ചില്ല.
വീണ്ടും വീണ്ടും രാജ്യത്തെ വിഭജിക്കാന്‍ ഉള്ളില്‍ നിന്നുതന്നെ വാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേന്ദ്രം പലപ്പോഴും സംസ്ഥാനങ്ങളുടെ പ്രശ്നം കാണാത്തതും (ആസിയാന്‍ കരാറില്‍ ) അല്ലെങ്കില്‍ രാഷ്ട്രീയസമ്മര്‍ദ്ദം കാരണം ‘കൂടുതല്‍‘ ചെയ്തുകൊടുക്കുന്നതുമൊക്കെ ഈ ഫെഡറല്‍ സംവിധാനത്തിന്റെ പ്രശ്നങ്ങളായി സമീപ കാലത്ത് കണ്ടതാണ് .നമ്മള്‍ എത്രതന്നെ വിഭജിക്കുന്നുവോ അത്രതന്നെ ദേശത്തെ പ്രതി വിചാരങ്ങളും ചുരുങ്ങും എന്നാണ് എനിക്കു തോന്നുന്നത്.
സുബ്രഹ്മണ്യഭാരതി രചിച്ച ചിലവരികളുടെ പരിഭാഷ.

“ അവള്‍ക്ക് മുഖങ്ങള്‍ മുപ്പത് കോടി
പക്ഷേ ഹ്രുദയം ഒന്ന്
അവള്‍ സംസാരിക്കുന്നത് പതിനെട്ട് ഭാഷകള്‍
എന്നാലും അവളുടെ മനസ്സൊന്ന്
നിങ്ങള്‍ക്കറിയാമോ പതിനെട്ട് ഭാഷകളില്‍
മനോഹരമായി ഞങ്ങള്‍ പാടുന്നു , നിന്റെ
മഹിമകള്‍ ബഹുവിധരീതിയില്‍ ..
..വരൂ വരൂ ഞങ്ങള്‍ക്ക് നല്‍കൂ അങ്ങയുടെ
വാഴ്ചയുടെ അനുഗ്രഹങ്ങള്‍
ഉയരൂ ! എന്റെ തായേ ഉയരൂ.”

‘Fraternity’ - സാഹോദര്യം എന്താണ് എന്ന് ഭരണഘടനയില്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ ഇങ്ങനെ പറയുന്നു.

“എന്താണ് സാഹോദര്യം ? സാഹോദര്യമെന്നാല്‍ എല്ലാ ഭാരതീയരും തമ്മില്‍ സഹോദരങ്ങളാണെന്ന പൊതുവായബോധം”

പക്ഷേ ഇന്ന് നാം കാണുന്നതെന്ത് ഓരോ സംസ്ഥാനങ്ങളും പെരുമാറുന്നത് ഒരു പ്രത്യേക രാജ്യം പോലെയാണ്. മറ്റുള്ളവരുടെ സൌകര്യങ്ങളോ പ്രയാസങ്ങളോ ആരും ശ്രദ്ധിക്കുന്നില്ല. അതിര്‍ത്തിപ്രശ്നങ്ങള്‍, നദീജല പ്രശ്നങ്ങള്‍, സംസ്ക്കാരം വ്യത്യസ്തമാണെന്ന വെല്ലുവിളികള്‍, അങ്ങനെ അനേകം അനേകം പ്രശ്നങ്ങള്‍.

ഈ അവസരത്തില്‍ കര്‍ണ്ണാടക തമിഴ്നാട് സര്‍ക്കാരുകള്‍ നടത്തിയത് വലിയ വലിയ ഒരുകാര്യമാണ് . എന്നാല്‍ പല മാധ്യമങ്ങളും അതിന്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല. പലരും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തു.
ഞാന്‍ മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ സങ്കീര്‍‌ണ്ണമായ ഈ അവസരത്തില്‍ ഇത് തികച്ചും അവസരോചിതമായിരുന്നു. കാലഘട്ടം ആവശ്യപ്പെടുന്നതും. നമ്മള്‍ എത്രമാത്രം അറിയാന്‍ ശ്രമിക്കുന്നുവോ അപ്പോഴേ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ. എന്നാല്‍ കര്‍‌ണ്ണാടകയിലെ മാധ്യമങ്ങളും ചില ബ്ലോഗ്ഗര്‍ മാരു (കര്‍‌ണ്ണാടകയിലെ )മൊക്കെ അതിനെ ആക്ഷേപിച്ചു കാണുന്നു. തികച്ചും നിര്‍ഭാഗ്യകരമായിപ്പോയത്. രാഷ്ട്രീയപരമായനേട്ടങ്ങള്‍ക്കല്ലാതെ (നഷ്ടമുണ്ടാകുമെങ്കിലേഉള്ളൂ) ദേശീയ പരമായ വികാരം നിലനിര്‍ത്താന്‍, അതിനെ ശക്തിപ്പെടുത്താന്‍ നടത്തുന്ന ഇത്തരം കാര്യങ്ങള്‍ പരിഹസിക്കപ്പെടുന്നത് ആശങ്കക്ക് വകനല്‍കുന്നു.
Image and video hosting by TinyPic


ഇത്തരം ചേരലുകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യമാണ് വീണ്ടും വീണ്ടും ചില സംഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരുക്കുന്നത്.
“ഇന്ത്യ ചീന ഭായി ഭായി” (?)
മുകളില്‍ പറഞ്ഞ പ്രദേശികവാദങ്ങള്‍ നമ്മെ എങ്ങനെ ദോഷകരമായി ബാധിക്കാം എന്നതിന്റെ ചില വാര്‍ത്തകളാണ് കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്ന് ഈയിടെ ഉയര്‍ന്നത്.
ചൈനയിലെ ഒരു വെബ്സൈര്‍റില്‍ ഒരു യുദ്ധതന്ത്ര വിദഗ്ദ്ധന്‍ എഴുതിയ ലേഖനമാണ് വിഷയം .
പാക്കിസ്താന്‍ , നേപ്പാള്‍ , ഭൂട്ടാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഭാരതത്തിന്റെ അയല്‍‌രാജ്യങ്ങളെ കൂട്ടുപിടിച്ച് ഭാരതത്തെ ഇരുപതോളം ചെറുനാടുകളായി ഭിന്നിപ്പിക്കാന്‍ ബീജിങ്ങിനോട് ആവശ്യപ്പെടുന്നതാണ്‍ ലേഖനം. ചൈനയിലുള്ള കുറേയെങ്കിലും ആള്‍ക്കാരുടെ മനസ്സിലിരിപ്പ് ഇത് വ്യക്തമാക്കുന്നു. അല്ലെങ്കിലും അവര്‍ക്ക് സാമ്രാജിത്യമോഹമില്ല എന്ന് പറയാന്‍ കഴിയില്ലല്ലോ,ഇന്ത്യയില്‍ കമ്മ്യൂണിസ്ര്‍ര്‍കള്‍ ഒഴികെയുള്ളവര്‍ അതു സമ്മതിക്കുകയും ചെയ്യും.
ഈ വിഭജനത്തിന്‍ അനേകം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവര്‍ നല്‍കുന്നു. ഉദാഹരണത്തിന് ബംഗാളില്‍ വംശീയത ഉയര്‍ത്തി അവരെ ബംഗ്ലാദേശിനോടൊപ്പം ചേര്‍ക്കാമത്രേ. ഇങ്ങനെ ഓരോ പ്രദേശത്തിനും അവര്‍ ഉപാധികള്‍ ബീജിങ്ങിനു നല്‍കുന്നു. തമിഴ് ഈഴവുമായി ബന്ധപ്പെട്ട നേതാക്കളുമായി ചൈന ഒരിക്കല്‍ ബന്ധപ്പെട്ടിരുന്നു എന്നത് തന്നെ ഇത് വെറും ലേഖനമായി കണ്ട് തള്ളേണ്ടതല്ല എന്ന മുന്നറിയിപ്പ് നല്‍കുന്നു. അവസരം കിട്ടുമ്പോഴൊക്കെ ചൈന ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്നതിന്‍ സംശയം വേണ്ട. അസ്സമില്‍ ഉള്‍ഫ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കണം എന്നും ഇതില്‍ പറയുന്നു (ഇപ്പോള്‍ രഹസ്യമായി ചെയ്യുന്നതിനെ പരസ്യമാക്കണമെന്ന്)

ഇന്ത്യ ചൈന ചര്‍ച്ച ഒരിടത്തുമെത്താതെ പോയതും ചൈനയുടെ ഈ ഉള്ളിരിപ്പുകൊണ്ടാവണം.
അടുത്ത വര്‍ഷം ‘ഇന്ത്യ ചൈന സൌഹ്രുദവര്‍ഷ’മായി ആചരിക്കുമത്രേ. എങ്കില്‍ അതു നമ്മള്‍ചെയ്യുന്ന ഏര്‍റവും വലിയ മണ്ടത്തനമായിരിക്കും.
ഏഷ്യയില്‍ ആധിപത്യമുണ്ടാക്കാന്‍ അവര്‍ക്ക് തടസ്സം തീര്‍ച്ചയായും ഇന്ത്യതന്നെയാണ്. ഇവിടുത്തെ ചൈനാപ്രേമികള്‍ ഇത്തരം കാര്യങ്ങളില്‍ മൌനം ഭജിക്കത്തേ ഉള്ളൂ. കാരണം അവര്‍ സ്വപ്നം കാണുന്നത് ലോകം മുഴുവന്‍ ഒറ്റ നേത്രുത്വത്തില്‍ കൊണ്ടെത്തിക്കാനാണ്‌‍. പക്ഷേ അവര്‍ മനസ്സിലാക്കേണ്ടത് ഇവിടെ എത്രമാത്രം ഭാഷയോ വിശ്വാസങ്ങളോ ഉണ്ടെങ്കിലും എല്ലാം ഒന്നിപ്പിച്ചു നിര്‍ത്തുന്ന നാനാത്വത്തില്‍ ഏകത്വം എന്ന വിശ്വാസമാണ്. സാസ്ക്കാരികതയില്‍ ഊന്നിയ ദേശീയബോധമാണ് യുഗങ്ങള്‍ക്ക് മുന്‍പ് രചിച്ച പുരാണത്തില്‍ നിന്നെടുത്തതാണ് ഭാരതം എന്ന സങ്കല്‍പ്പം. അതുകൊണ്ടുതന്നെ അതു യുഗങ്ങളോളം നിലനില്‍ക്കുകതന്നെ ചെയ്യും.

8 comments:

ചന്തു said...

ഇവിടുത്തെ ചൈനാപ്രേമികള്‍ ഇത്തരം കാര്യങ്ങളില്‍ മൌനം ഭജിക്കത്തേ ഉള്ളൂ. കാരണം അവര്‍ സ്വപ്നം കാണുന്നത് ലോകം മുഴുവന്‍ ഒറ്റ നേത്രുത്വത്തില്‍ കൊണ്ടെത്തിക്കാനാണ്‌‍.

Joker said...

ഈശ്വരാ ഇനിയെന്തൊക്കെ കേള്‍ക്കണം. ഈ ചൈന എന്ത് കണ്ടിട്ടാണ് ഈ അബദ്ധങ്ങള്‍ പറഞ്ഞു വെക്കുന്നത്. ഈയൊരു പ്രശ്നം കണ്ടിട്ടാണ്. നമ്മുടെ ആന്റണി സാര്‍ പറഞ്ഞത് പാകിസ്ഥാനേക്കാള്‍ വലിയ അപകടകാരി ചൈനയാണെന്ന്.

നെഹ്രുവിന് പറ്റിയ അബദ്ധങ്ങളായിരുനു പാകിസ്ഥാനും , കാശ്മീറും, പിന്നെ വന്നവരുടേത് ബംഗ്ലാദേശും. അങ്ങനെ ആകെ പ്രശ്നം. അവസാനം അതാ കേള്‍ക്കുന്നു.ശ്രീലങ്കയില്‍ പുലികളെ ഒതുക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തത് ചൈനയാണെന്ന്. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയെ ശത്രുക്കള്‍ വലയം ചെയ്തിരിക്കയാണ്. ചൈന , പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍.

അതിന് തടയിടാനാണ് , ബഹു.മന്ത്രി ശ്രീ.ആന്റണിയും അമേരിക്കന്‍ ലോകബാങ്ക് ഉദ്യോഗഥനായിരുന്ന മന്‍ മോഹന്‍ സിങ്ങും. ഇസ്രായേലും അമേരിക്കയുമായിട്ടുള്ള സൈനിക സഹകരണ കരാര്‍. പക്ഷെ അന്തം കമ്മികളുടെ വിചാരം അമേരിക്ക സഹായിക്കും എന്ന് തന്നെയാണ്. എന്നാല്‍ ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം. അമേരിക്കയുടെ ഏറ്റവും വലിയ നിക്ഷേപക രാജ്യമായ ചൈനയെ അമേരിക്ക സഹായിക്കുമോ. ആര്‍ക്കറിയാം. എന്തായാലും ഒരു യുദ്ധമുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യുടെ കാര്യം കട്ട പൊക തന്നെയായിരിക്കും.

അതിനാണ് നമ്മള്‍ “ഹരിഹന്ത് “ ഒക്കെ റെഡിയാക്കി വെക്കുന്നത്.പക്ഷെ ചൈനക്കാര്‍ മൂത്രമൊഴിച്ചാല്‍ സുനാമി വന്ന് നമ്മള്‍ മയ്യത്താവും എന്നത് വേറെ കഥ.

വാല്‍കഷ്ണം :-

അമേരിക്കയെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാമോ ? ഇല്ല കാരണം

ഇറാഖില്‍ ഇറാനെതിരെ യുദ്ധം ചെയ്യാന്‍ സദ്ദാമിനെ മൂപ്പിച്ച് അവസാനം കാലുവാരി. ഇറാഖിനെ കൊലക്കളമാക്കി.

അഫ്ഗാനിസ്ഥാനില്‍ താലിബാനെ റഷ്യക്കെതിരെ മൂപ്പിച്ച് അവസാനം അഫ്ഗാനിസ്ഥാനും കുളമാക്കി

ഇനി പാകിസ്ഥാന്‍ അമേരിക്കയുടെ കളീപ്പാവയാണ് പാകിഥാന്‍ ഉണ്ടായ കാലം മുതല്‍, ബേനസീര്‍ മുതല്‍ മുഷറഫ് വരെ, ഇപ്പോഴുള്ളവരും. പാകിസ്താന്റെ കൂടെ പൊക കണ്ടാലേ അമേരിക്കക്ക് സമാധാനമാകൂ.

ഇനി ഇന്ത്യയാണുള്ളത്. ഈ ഉദാഹരണങ്ങള്‍ എല്ലാം കണ്ട് ഇന്ത്യ കണ്ടും അറിഞ്ഞൂ നിന്നാല്‍ നമ്മള്‍ക്ക് നന്ന്.

സംഘപരിവാരക്കാര്‍ ഒന്ന് ആലോചിക്കുന്നത് നന്ന്. ത്യശൂലം കൊണ്ടൊന്നും കാര്യം നടക്കില്ല. ഇടത് പക്ഷക്കാരെ ചൈന ഒന്നും ചെയ്യില്ല. മുസ്ലിംഗള്‍ എല്ലാം പാകിസ്ഥാനിലേക്ക് പോകണം എന്നാണല്ലോ അവരുടെ ആവശ്യം. അങ്ങനെ ലവന്മാരും പോയാല്‍. സംഘപരിവാരക്കരുടെ പൊക കാണാന്‍ പിന്നെ അധികകാലം കാത്തു നില്‍ക്കേണ്ടതില്ല.

അത് കൊണ്ട് കമ്യൂണിസ്റ്റ് കാരല്ലാത്തവരെല്ലാം ജാഗ്രതൈ..............വ്

അരുണ്‍ കരിമുട്ടം said...

ഇച്ചിരി കട്ടിക്കാണല്ലോ ചന്തു?
:)

Anonymous said...

ജോക്കറെ,

~~~~സംഘപരിവാരക്കാര്‍ ഒന്ന് ആലോചിക്കുന്നത് നന്ന്. ത്യശൂലം കൊണ്ടൊന്നും കാര്യം നടക്കില്ല. ഇടത് പക്ഷക്കാരെ ചൈന ഒന്നും ചെയ്യില്ല. മുസ്ലിംഗള്‍ എല്ലാം പാകിസ്ഥാനിലേക്ക് പോകണം എന്നാണല്ലോ അവരുടെ ആവശ്യം. അങ്ങനെ ലവന്മാരും പോയാല്‍. സംഘപരിവാരക്കരുടെ പൊക കാണാന്‍ പിന്നെ അധികകാലം കാത്തു നില്‍ക്കേണ്ടതില്ല.~~~~~

സംഘപരിവാറുകാര്‍ പറയുന്നത് എന്ന് പറഞ്ഞു പരത്താന്‍ ശ്രമിക്കുന്നതൊക്കെ കമ്യൂണിസ്റ്റുകാര്‍ ആകുന്നതു യാദൃശ്ചികമോ അതോ ഗുടായിപ്പോ? ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ അല്ലെ ആടിനെ പട്ടിയാക്കാന്‍ സാധിക്കു..
ദേ.. നിങ്ങടെ സഖാവ് രാജിവ് ചേലനാട്, അശാന്തിയുടെ എന്തോ ഒരു കപ്പല്‍ ഇന്ത്യ വാങ്ങി എന്ന് പറഞ്ഞു ദുഖിക്കുന്നുണ്ട്.. ചൈനക്കാര്‍ മൂത്രം ഒഴിക്കുമ്പോള്‍ ആ കപ്പലും ഒഴികിപ്പോക്കോളും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു കൂടെ സഖാവേ?

ജോക്കര്‍ എന്ന പേര് കണ്ടപ്പോലെ മനസ്സിലായി സഖാവാണെന്ന്... എന്തോ, ആ ഒരു മുന്‍‌വിധി മാത്രം എന്റെ ഇതുവരെ തെറ്റിയിട്ടില്ല..

ജ്നാനശൂന്യന്‍ said...

ഒരു വെബ് സൈറ്റില്‍ കണ്ട യുദ്ധതന്ത്രവിദഗ്ദന്റെ ലേഖനം കണ്ട് ഒച്ചയുണ്ടാക്കുന്നവര്‍ ലോകത്തിനു തന്നെ ഭീഷണി ആകുന്ന തരം അമേരിക്കന്‍ സൈനിക തന്ത്രങ്ങള്‍ -ഔദ്യോഗികം തന്നെ- കണ്ടില്ലെന്ന് നടിക്കുന്നു. സാഹോദര്യം എന്നുപറഞ്ഞാല്‍ എന്തിനു എല്ലാ ഇന്ത്യാക്കാരും എന്നതില്‍ നിര്‍ത്തണം. എല്ലാ മനുഷ്യരും എന്നതല്ലേ കൂടുതല്‍ വിശാലം. അത് പറ്റില്ലല്ലോ. അതിര്‍ത്തിക്കപ്പുറത്ത് എല്ലാവരും ശത്രുക്കള്‍ എന്ന് പ്രചരിപ്പിച്ചാലല്ലേ കാര്യം നടക്കൂ. നടക്കട്ടെ നടക്കട്ടെ.

ചന്തു said...

@jocker
ചൈനയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ കടന്നു കയറ്റത്തെക്കുറിച്ചെന്തെങ്കിലും പറയാനുണ്ടോ താങ്കള്‍ക്ക്.മറ്റുരാജ്യങ്ങള്‍ നമ്മുടെ നേര്‍ക്കാണെന്ന് പറഞ്ഞോ. ആ ചൈനീസ് യുദ്ധതന്ത്രഞ്ഞന്റെ ലേഖനത്തില്‍ പറയുന്നകാര്യങ്ങളാണിതൊക്കെ. കമ്മ്യൂണിസ്റ്റ്കാര്‍ ഇത്തരം കാര്യങ്ങളില്‍ കാട്ടുന്ന മൌനത്തെക്കുറിച്ചേ പറഞ്ഞിട്ടുള്ളൂ. പ്രാദേശികവാദം നന്നല്ല എന്നേ പറഞ്ഞുവക്കാനുദ്ദേശിച്ചുള്ളൂ.
http://www.sivajitv.com/news/China-Claims-To-Split-India-By-Provoking-Nationalites-.htm
http://economictimes.indiatimes.com/News/PoliticsNation/Split-India-article-not-backed-by-Beijing-says-Chinese-website/articleshow/4891048.cms
രണ്ടാമത്തെ വാര്‍ത്ത ഇത് ഔദ്യോകികമല്ല എന്ന് ചൈന നല്‍കിയ വിശദീകരണമാണ്.
പിന്നെ ഇന്നത്തെ പ്രധാന വാര്‍ത്ത അതിര്‍ത്തിയിലെ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവന കേട്ടല്ലോ. രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി ഇടത് തീവ്രവാദമാണെന്ന ചിദംബരത്തിന്റേതും.
ഇവിടുത്തെ കമ്മ്യൂണിസ്റ്റ്കാരെ ഒന്നും ചെയ്യില്ല എന്നോ അവര്‍ ചാരന്മാരാണ് എന്നോ ചില മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയും പോലെ അവര്‍ ഒരിക്കല്‍ കേരളത്തെ ഒരു രാജ്യമാക്കാന്‍ ശ്രമിച്ചിരുന്നോഎന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. കമ്മ്യൂണിസ്റ്റ്കാരെക്കുറിച്ച് വ്യക്തമായബോധവും ഉണ്ട്. അവരെ കളിയാക്കാനുദ്ദേശിച്ചല്ല എഴുതിയത്, സ്വാഭാവികമായും അവര്‍ക്ക് ഉണ്ടാകുന്ന ആശയക്കുഴപ്പം ( ഇത്തരം കാര്യങ്ങളില്‍ ചൈനയെ എതിര്‍ക്കുന്നതില്‍)
ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ - ചൈനക്ക് സാമ്രാജിത്വമോഹം ഉണ്ട് എന്നകാര്യത്തില്‍.
“പക്ഷെ ചൈനക്കാര്‍ മൂത്രമൊഴിച്ചാല്‍ സുനാമി വന്ന് നമ്മള്‍ മയ്യത്താവും“
ലഭ്യമായ അറിവ് വച്ചുനോക്കിയാല്‍ സൈനികശക്തിയിലൊന്നും നമ്മള്‍ അത്രപിന്നിലല്ലല്ലോ. പിന്നെ ജനസംഖ്യയുടെ കാര്യത്തിലാണെങ്കില്‍ തമാശ രസിച്ചു. അവിടെയുള്ളവരെല്ലാം ഒഴിക്കുമെന്ന് തോന്നുന്നില്ല. കുറഞ്ഞപക്ഷം ദലൈലാമ അനുകൂലികളെങ്കിലും വിട്ടുനില്‍ക്കും :)
അമേരിക്കന്‍ വിഷയം മുഴുവന്‍ സമ്മതിക്കുന്നു.
പരിവാറിനെക്കുറിച്ച് എനിക്കങ്ങനെ തോന്നിയിട്ടില്ല.

ചന്തു said...

അരുണ്‍ചേട്ടാ,
വായിച്ചതിന് നന്ദി. സത്യത്തില്‍ വിമര്‍ശനമൊന്നുമില്ലല്ലോ. കട്ടി എന്നു പറഞ്ഞത് വിഷയത്തിന്റെ കാര്യമാണോ? :)

ചന്തു said...

സത,
അശാന്തിയുടെ കപ്പല്‍ - കൊള്ളാം.

@ജ്നാനശൂന്യന്‍
ഒരുവെബ്സൈറ്റില്‍ കണ്ടത് മാത്രമല്ല സുഹ്രുത്തേ, ഭാരതത്തിന് വിശദീകരണം നല്‍കാന്‍ മാത്രം പോന്ന (അപ്പോള്‍ അങ്ങോട്ട് ചോദിച്ചു എന്ന് സാരം)പ്രാധാന്യം സൈറ്റിനും വ്യക്തിക്കും ഉണ്ട്. മുകളിലത്തെ ലിങ്കുകള്‍ കാണുമല്ലോ.
അമേരിക്കന്‍ സൈനിക തന്ത്രങ്ങള്‍-
ആര് കണ്ടില്ലെന്ന് നടിച്ചെന്ന്.
സാഹോദര്യം - വളരെ ശരി. ലോകാസമസ്താ സുഖിനോഭവന്തു: എന്നാണല്ലോ. മാനുഷികം , ദേശീയം അങ്ങനെ പലവികാരങ്ങളുമില്ലേ. ഉദാ. ഒരു കള്ളനെ നിങ്ങള്‍ പിടിച്ചെന്നു വക്കുക , മാനുഷിക മൂല്യത്തെകരുതി അയാളെ വിട്ടയക്കുമോ. ഇതുപോലെ മുംബൈകേസ്സില്‍ ഒരാള്‍ കൈയോടെ പിടിയിലായല്ലോ. അയാള്‍ മനുഷ്യനാണ് , കുടുംബമുണ്ട് എന്നൊക്കെ കരുതി കുറച്ചു കാശും കൊടുത്ത് പക്കിസ്ഥാനില്‍ തിരിച്ചുവിട്ടാല്‍ എങ്ങനൊണ്ട്. അപ്പോള്‍ സാഹോദര്യത്തെക്കാള്‍ അവിടെ ദേശീയപരമായവികാരം മുന്നില്‍ നില്‍ക്കും. അവിടെ മതമോ ദേശമോഒരു പ്രശ്നമാവുകയില്ല. അതായത് ഇതിനൊക്കെ ചിലപ്പോള്‍ അതിറ്ത്തിയുണ്ടാവുമെന്ന് സാരം.
“അതിര്‍ത്തിക്കപ്പുറത്ത് എല്ലാവരും ശത്രുക്കള്‍ എന്ന് പ്രചരിപ്പിച്ചാലല്ലേ കാര്യം നടക്കൂ. “
- എനിക്ക് എന്തുകാര്യമാണാവോ നടക്കാനുള്ളത്. പിന്നെ പ്രചരിപ്പിക്കുന്നതിലാണെങ്കില്‍ ആദ്യം പ്രധാനമന്ത്രിയെ പിടിക്കേണ്ടിവരും.Credible-info-on-fresh-attacks


Powered by Blogger