Sunday, January 10, 2010

ഇടത് പുരോഗമനം

കേരളത്തിലെ ഇപ്പോഴത്തെ സി.പി.എമ്മിന്റെ പോക്കില്‍ വലതുപക്ഷവും
ഇടതുപക്ഷവും തമ്മില്‍ നയപരമായ വ്യത്യാസം ഇല്ലെന്ന അവ്സ്ഥ സംജാതമായതുകൊണ്ടാവാം
തെറ്റുതിരുത്തല്‍ രേഖയുമായി നേരിട്ട് പിബി. ഇറങ്ങിയത്. അണികളിലെ സ്വഭാവമാണ് അതില്‍ പരാമറ്ശിക്കുന്നത് എങ്കിലും.
അന്ന് അത് കേട്ടപ്പോഴേ സംശയം തോന്നിയതാണ് മതപരമായ വിശ്വാസത്തിന്റെ കാര്യത്തിലുള്ള
നിയന്ത്രണം. പ്രത്യേകിച്ചും കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ജാതി മത സംഘടനകളെ സ്വാധീനിക്കാന്‍ തത്രപ്പെടുന്ന അവസരത്തിലും.
സെമിറ്റിക് മതവിശ്വാസികള്‍ക്ക് പ്രത്യേകിച്ചും അംഗീകരിക്കാന്‍ പറ്റാത്തതായിരിക്കിലേ ആ വ്യവസ്ഥ എന്ന് തോന്നിയിരുന്നു. അന്നു പെട്ടെന്ന് പ്രതികരണം വന്നില്ലെങ്കിലും കെ.എസ്. മനോജിന്റെ രാജി സൂചിപ്പിക്കുന്നത് അതാണ്‍. സി.പി.എം ആശയപരമായി ഇടറുന്നില്ലേ എന്നാണ് ‘മുതലാളിത്ത ചട്ടുകങ്ങളായ’ മാധ്യമങ്ങള്‍ ആശ്രയിക്കുന്ന ഒരാള്‍ എന്ന് നിലയില്‍ തോന്നിയിട്ടുള്ളത്.
ഈ തീരുമാനം പാര്‍ട്ടിയില്‍ ക്രുത്യമായി നടപ്പിലാക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ് , പ്രത്യേകിച്ചും കേരളം പോലുള്ള ഒരു സംസ്ഥാനത്ത്. കാരണം കേരളം ഇടതിനെ വിജയിപ്പിക്കാറുണ്ടെങ്കിലും കേരളീയര്‍ ചിന്തയില്‍ ഇന്നും കമ്മ്യൂണിസ്റ്റുകള്‍ സ്വപ്നം കാണുന്ന ഇടതിലേക്ക് ചിന്തിക്കുന്നില്ല എന്നതുതന്നെ. സത്യത്തില്‍ ഇവിടുത്തെ സാധാരണക്കാരന്റെ ചിന്തകളെ യാതൊരു ഇടതു ചിന്തയും വിലപ്പോ‍കില്ല എന്നതില്ലേ സത്യം. പിന്നെ ഇവിടെ ഇടതു പക്ഷം പ്രസംങ്ങിക്കുന്ന പുരോഗമന ആശയങ്ങള്‍ (ജാതി മതചിന്തയിലെ സ്വതന്ത്രത) കുറച്ചെങ്കിലും വന്നിട്ടുട്ടെങ്കില്‍ അത് അതാത് സമുദായ നേതാക്കളെക്കൊണ്ടാണെന്ന് കാണാം, അല്ലാതെ പാര്‍ട്ടി അവയെ മുതലാക്കുന്നതേ കാണാന്‍ കഴിയൂ.
രാജ്മോഹന്‍ ഉണ്ണിത്താന്റെ കേസ്സില്‍ ഡി.വൈ.എഫ്.ഐ.ക്കാര്‍ സക്കറിയയെ കയ്യേറ്റം ചെയ്ത സംഭവത്തിന്റെ പ്രതികരണമായി സക്കറിയ പറഞ്ഞത് പുരേഗമന ആശയങ്ങള്‍ (സ്ത്രീ പുരുഷ സ്വാതന്ത്രത്തിന്റെ) പ്രസങ്ങിച്ചുനടന്ന ഒരു സംഘടന എങ്ങനെ ആ പ്രശനത്തെ കൈകാര്യം ചെയ്തു വഷളാക്കി എന്നാണ്‍. സക്കറിയ ചൂണ്ടിക്കാട്ടുന്നത് അവര്‍ ആ പറയുന്ന പുരോഗമനം പ്രവര്‍ത്തിയില്‍ ഇല്ലെന്നാണ്‍. പണ്ട് പലസമയത്തും ഇത്തരം സ്ത്രീ ‘സ്വാന്ത്ര്യത്തെക്കുറിച്ച് വാചാലരായവര്‍ നേര്‍ വിപരീതം പ്രവര്‍ത്തിച്ചതിനെയാവണം സക്കറിയ വിമര്‍ശിച്ചത്. അന്നും ഇന്നും ഇടതിന്റെ പ്രവര്‍ത്തികളെ രാഷ്ട്രീയ ഉപയോഗം എന്നേ എനിക്കുതോന്നിയിട്ടുള്ളൂ. ഇടത് ഇതരമായി ചിന്തിക്കുന്നവരെ വിമര്‍ശിക്കാന് അവര്‍ ഈ രണ്ടു പക്ഷവും ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. അതായത് പുരോഗമനവും അവര്‍പറയുന്ന ഫാസ്സിസവും അവര്‍തന്നെ ഉപയോഗിക്കുന്നു.
പാര്‍ട്ടിയുടെ ചിന്ത ഇടത് ആണെങ്കില്‍ അണികളുടെ ചിന്ത വലതുപക്ഷത്തും എന്ന് പറയേണ്ടിവരുമോ ?
പറഞ്ഞുവരുന്നത് ഏതൊക്കെയാണോ പാര്‍ട്ടി പുരോഗമനം എന്ന് പറയുകയും എഴുതിവിടുകയും ചെയ്യുന്നത് നേര്‍വിപരീതമായാണ് അണികളുടെ അവസ്ഥ എന്നാണ്‍. സ്ത്രീപുരുഷസ്വാതന്ത്രത്തിന്റെ കാര്യത്തിലായാലും മതപരമായ വിശ്വാസത്തിന്റെ കാര്യത്തിലായാലും. ഇതു സൂചിപ്പിക്കുന്നത് കേരളത്തിന്റെ ചിന്ത ഒരിക്കലും ഇടത് അല്ലായിരുന്നു എന്നാണ്‍. പലപ്പോഴും വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയാണ് പാര്‍ട്ടി വന്‍ വിജയങ്ങള്‍ ഇവിടെ നേടിയതെന്ന് കാണാം. അത് ആശയപരമല്ല എന്ന് അര്‍ത്ഥം. അത് വലതു പക്ഷത്തെപ്പോലെ സാമുദായികമോ വ്യക്തിപരമായ പ്രഭാവം കോണ്ടല്ലേ?
അപ്പോള്‍ ഇടതുചിന്തയുമായി നേരിട്ട് പാര്‍ട്ടി ഇറങ്ങിയാല്‍ എങ്ങിനിരിക്കും എന്നാണ് മനോജിന്റെ രാജി കാട്ടിത്തരുന്നത്.
അത് ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കാന്‍ നേത്രുത്വം ഇറങ്ങിയാല്‍ കേരളത്തില്‍ എത്ര നേതാക്കള്‍ കാണും എന്ന് കാണാം. പ്രത്യേകിച്ചും ദൈവത്തെ തള്ളിപ്പറയാന്‍ ഭയക്കുന്ന സെമിറ്റിക് വിശ്വാസങ്ങളില്‍ നിന്നുള്ളവറ്. അണികളെ ഉപയോഗിക്കാന്‍ മാത്രം അറിയാവുന്ന പാര്‍ട്ടി അവരെ തിരുത്താന്‍ (ചിന്ത ഇടത് ആക്കാന്‍ ) ശ്രമിച്ചാല്‍ എങ്ങിനിരിക്കും എന്ന് കാണേണ്ടത് തന്നെയാണ്‍. ഇടതിനെനന്നാക്കാന്‍ എന്നൊന്നും കമന്റ് ഇട്ടുകളയരുത് . പരസ്പരവിരുദ്ധമായ ആശയവും പ്രവര്‍ത്തികളുമാണ് ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചിരിക്കുന്നത്.


Powered by Blogger