Saturday, August 1, 2009

പുണര്‍തവും സെന്റ്ജോര്‍ജ്ജും പിന്നെ ഭഗവാന്‍ ശ്രീരാമനും

ജ്യോതിഷം ഇന്നു നല്ല ധനസമ്പാദന മാര്‍ഗ്ഗമാണ്. വിശ്വാസികള്‍ കൂടുമ്പോള്‍ അതിനു പ്രചാരം ലഭിക്കുന്നതും എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നത് , സ്വാഭാവികം തര്‍ക്കമില്ല.
പക്ഷേ ചന്തുവിനെ(വേറെ സ്റ്റാന്റേര്‍ഡ് തൂലികാ നാമമൊന്നും തല്‍ക്കാലം കിട്ടീല) ഞെട്ടിച്ച ചില പരമാര്‍ത്ഥങ്ങളാണ് പറയുവാന്‍ പോകുന്നത്.

ഒരു സുഹ്രുത്ത് ആണ് അത് പറഞ്ഞത്. ആശാന്‍ നബി ഭജനം അന്യേഷിച്ചു നടപ്പാണ്.
“യെവന്‍ മതം മാറാന്‍ പോണാ” എന്നാണ് പെട്ടെന്ന് തോന്നിയത്..
“എടാ എനിക്കു മുസ്ലീം സുഹ്രുത്തുക്കള്‍ ഉണ്ട്.വേണമെങ്കില് അവരോട് ചോദിക്കാം“. ഞാന്‍ അവനോട് പറഞ്ഞു. “പക്ഷേ എന്തിനാണിത്? വല്ല പഠനമോമറ്റോ അണോ?“

അവന്റെ മറുപടിയാണ് എന്നെ ഞെട്ടിച്ചുകളഞ്ഞത്.

“എന്റെ നാള്‍ പുണര്‍തമാണ് ”

“അതിന് നബിയുമായി എന്തു ബന്ധം?”

“മനോരമയിലെ വിഷു ഭലം നീ കണ്ടില്ലേ? എന്റെ സമയം അത്ര ശരി അല്ല. അതില്‍ പറഞ്ഞ ഏതാണ്ട് എല്ലാ കാര്യങ്ങളും ചെയാം. രണ്ട് സെന്റ് ജോര്‍ജ് പള്ളികളില്‍ മെഴുകുതിരി നേര്‍ച്ച കഴിഞ്ഞു. രണ്ടെണ്ണം കിട്ടാന്‍ പെട്ടപാടേ . പക്ഷേ മെക്കാ സന്ദര്‍ശനവും ഈ നബി ഭജനവും ആണ് പ്രശ്നം.പുള്ളിയെ എനിക്ക് ഇതുവരെ അറിയത്തുപോലുമില്ല. വല്ല ഫോട്ടോയോ മറ്റോ കിട്ടുമോ? പിന്നെ ഈ മെക്കയില്‍ ഹിന്ദുക്കളെയൊക്കെ കയറ്റുമോ? ഒന്നിനും ഒരു കുറവുവേണ്ടെന്നാ വീട്ടുകാരു പറയുന്നേ”

ഞാന്‍ സ്തംഭിച്ചു നിന്നു പോയി.

“അത് മറ്റ് മതക്കാര്‍ക്കു വേണ്ടിയാണ്. ഇതൊക്കെ ഈ ജ്യോതിഷികളുടെ ബിസിനസ്സ് തന്ത്രമല്ലേ. ഇതൊക്കെയാണ് പറ്റിയ സമയം, അതു മുതലാക്കാന്‍ വേണ്ടി ഇറങ്ങിക്കോളും , യധാര്ത്ഥ ജ്യോതി ശാസ്ത്രത്തിന് കളങ്കം ഉണ്ടാകാന്‍. സത്യത്തില്‍ എനിക്ക് ഇതിലൊന്നും വല്യ വിശ്വാസമില്ല.”

എന്റെ വിശ്വാസം അവനു പുല്ലു വില! പിന്നെ മറ്റ് മതക്കാരുടെ കാര്യം, മൊത്തം അനുഗ്രഹവും പോരട്ടേന്ന് !!!

പിന്നെ കുറച്ചുകൂടുതല്‍ പണിപ്പെടേണ്ടിവന്നു അവന്റെ മെക്കയിലെ ‘വിസ’ തട്ടാന്‍.

“ഈ സെന്റ് ജോര്‍ജ്ജ് ആരാ? ഇവിടെയുണ്ടായിരുന്ന ദൈവങ്ങളെയൊക്കെ പരിഹാസത്തോടെ വിദേശത്ത് പോയി എഴുതിയ കൂട്ടത്തില്‍ പെട്ട അളാ കക്ഷി, അതായത് നീ വിശ്വസിക്കുന്നവരെ”

“ആണോ”
“അല്ലപിന്നെ , ഇനി അങ്ങേര് ദൈവീകനാ‍ണോ എന്ന് ക്രിസ്ത്യാനികള്‍ക്ക് തന്നെ മൊത്തത്തില്‍ ഒരു അഭിപ്രായം ഇല്ല. ക്രിസ്ത്യാനികള്‍ ഏക ദൈവ വിശ്വാസികളാണെന്നല്ലേടാ നമ്മളൊക്കെ പഠിച്ചു വച്ചേക്കുന്നത്?”

“അതു ശരിയാ”

“പിന്നെ മതം സ്ത്ഥാപിക്കാ൯ വന്നയാളെ പ്രാര്‍ത്ഥിക്കാ൯ പറയുമോ അതോ ക്രിസ്തുവിനെ പ്രാര്‍ത്ഥിക്കാന്‍ പറയുമോ ഒരു ക്രിസ്ത്യാനി”

“അതു നേരാണ് ”

“പിന്നെ നബിയുടെ കാര്യം. പരമ ശക്തനായ അള്ളാഹുവിനെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു മരുഭൂമിയായ മരുഭൂമി മുഴുവന്‍ നടന്നയാളാണ് നബി. എന്നാല്‍ ഇവിടെ നിനക്കു പറഞ്ഞേക്കുന്നതെന്താ? നബി ഭജനം. മെക്കാ സന്ദര്‍ശനമോ? അത്രക്ക് രൂപാ ഉണ്ടെങ്കില്‍ വല്ല കൈലാസ യാത്രയ്ക്കോ മറ്റോ പോടേ.“

“അണ്ണാ ഈ ഹജ്ജ് സബ്സിഡി ഒക്കെ ഇല്ലേ? അതാണ് അതു കൂടെ ചെയ്യാം എന്ന് വിചാരിച്ച്ത്! കൈലാസം ആ വകുപ്പില്‍ പെടില്ലല്ലോ”.
ദൈവമേ. ചുമ്മാകിട്ടുന്നതിനോടുള്ള ആര്‍ത്തി അവന് ഇപ്പോഴും പോയിട്ടില്ല.
“പിന്നേ.. മെക്ക പോയിട്ട് അതിന്റെ പരിസരത്തുള്ള റോഡ് പോലും നിനക്ക് വിലക്കപ്പെട്ടതാണ്”.

“ഇതിന്റെ പേരില് മതമൊന്നും നീമാറാന് പോണില്ലല്ലോ. ”
“അയ്യോ ഇല്ലേ..!! അതൊക്കെ എനിക്കറിയാം!”
“അപ്പൊ അറിയേണ്ടത് ഒന്നും നിനക്ക് അറിയില്ലെന്ന് മനസ്സിലായല്ലോ?”

അങ്ങനെ വല്ലവിധനെയും അവനെ പറഞ്ഞു വിട്ടു.
എന്റെ പേടി അതല്ലായിരുന്നു.
ഞാന്‍ പറഞ്ഞ വച്ചിട്ട് അവന് സെന്റ്ജോര്‍ജ്ജിനെ വിട്ട് ക്രിസ്തുവിനേയും നബിയെ വിട്ട് അള്ളാഹുവിനേയും പിടിക്കുമോഎന്നാണ് ? ഉപദേശം കൊടുത്തത് ഞാന്‍ ആണ് എന്നും വരും! ദൈവമേ (എല്ലാവരേയും ഒന്നിച്ച് സ്മരിച്ചുപോയി).
അത്രക്ക് ഈ ജ്യോതിഷത്തിലൊക്കെ വിശ്വാസമുള്ളവരാ ആ വീട്ടുകാര്.

പിന്നീട് മനോരമ സൈറ്റില്‍ കയറിയപ്പോഴാ സംഗതിയുടെ ഗുരുതരാവസ്ത മനസ്സിലായത്.
എന്റെ നാളും നോക്കി. എനിക്ക് തിരുവനന്തപുരത്തെ ഭീമാപ്പള്ളിയാണ് പറഞ്ഞിരിക്കുന്നത്-ഭീമാ പള്ളിപോലുള്ള ‘മാതാ’ പള്ളികളിലോ എന്ന്. ( എന്തര് ‘മാതാ’ പള്ളിയാ? ലാദ൯ കാണാത്തത് ഭാഗ്യം പള്ളിയെ വര്‍ണ്ണിച്ചിരിക്കുന്നതേ ) .



ഈ രസകരമായ പ്രവചനങ്ങള് നോക്കൂ.





ശീരാമനു തതുല്യമാണ് സെന്റ് സെന്റ്ജോര്‍ജ്ജും നബിയും.
വിഷുണുഭജനം സമം നബി ഭജനം
ഭാഗവതപാരായണം സമം ബൈബിള് സങ്കീര്‍ത്തന ഭാഗം (ക്രുത്യമായി ഭാഗം കണ്ടുപിടിച്ചു കളഞ്ഞു)

പ്രത്യക്ഷ്ത്തില്‍ മതസൗഹാര്‍ദത്തിന്റെ അപൂര്‍വ്വ സമവാക്യം.
പക്ഷേ ഒരു ജ്യോതിഷി ഇതു എന്തു അടിസ്ഥാനത്തിലാണ് പറയുന്നത് എന്നാണ് ചന്തുവിനു മനസ്സിലാകാത്തത്.

ശ്രീരാമനു തതുല്യമാണ് സെന്റ്ജോര്‍ജ്ജ് എന്ന് ഒരു ക്രിസ്ത്യാനിയോട് പറഞ്ഞാല്‍ ഈ ജ്യോതിഷിയെ ഒരു സത്യക്രിസ്ത്യാനി “സാത്താനേ” എന്നു വിളിക്കും (അതു സത്യമായതു കൊണ്ട് ചന്തുവിനു വിരോധമില്ല).

ശ്രീരാമക്ഷേത്രത്തിനു സമമാണ് മെക്കയെന്നോ ബീമാപള്ളിക്കു സമമാണ് വേളാങ്കണ്ണിയെന്നോ നമ്മുടെ സക്കീറിന്റെ ആറുവയസ്സായ മകന്‍ ഷുക്കൂറിനോട് പോയിപറഞ്ഞാല്‍ പോലും കിട്ടും നല്ലതെറി.
സര്‍ക്കാറിന്റെ ചിലവില്‍ മദ്രസ്സയില്‍ പോയിപഠിക്കുന്ന അവന്‍ പഠിച്ചിരിക്കുന്നതാണ് അള്ളാഹുവാണ് ഏകദൈവമെന്ന്.

വേറൊന്ന്.

ഇതു പോലെ ഒരുപാടുണ്ട് അവരുടെ സൈറ്റില് വിഷു പ്രവചനം പോയിനോക്കിയാല് മതി. ഒരോന്നും എടുത്ത് ഈ താരതമ്യം പഠനം ചെയ്യാന്‍ നിന്നാല്‍ ഇവിടെ ഒന്നും നില്‍ക്കില്ല.

വളരെ വ്യക്തമായിരുന്നു ഇതിലൂടെ വായിച്ചു പോകുമ്പോള്‍ .
ടീവി ചാനലുകളിലൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് , അത് തികച്ചും ഭിന്നമാണ് അതില്‍ കര്‍മ്മങ്ങള്‍ എടുത്തു പറയാറില്ല.
ക്രിസ്ത്യാനികള്‍ പള്ളികളിലോ മുസ്ലീംകള് മസ്ജ്ജിദിലോ പോകണം എന്നേ പറയൂ (ചന്തുവിനു അവിടേം ഒരു സംശയം -അത് ജ്യോതിഷി പറഞ്ഞിട്ടു വേണോ അവര്‍ പോകാന്‍) .
ഇന്നത് - ഇന്നത് എന്ന് തിരിച്ചുപറയില്ല – കാരണം അതിന് അടിസ്ഥാനമില്ല. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു .ജ്യോതിഷി സ്വന്തം ഇഷ്ടത്താല്‍ എഴുതിയതോ (അതാകാനാണ് വഴി ) അച്ചായന്‍ പറഞ്ഞിട്ടോ ആണ് ഈ കടും കൈ. അദ്യത്തേതാകാനാണ് സാദ്ധ്യത.
തന്റെ പ്രവചനത്തിന്റെ ശ്രോതാക്കളുടെ എണ്ണം കൂട്ടാനോ? . ഞാന്‍ ഇത് വെറുതേ എന്തെങ്കിലും ധാരണയുടെ പുറത്ത് എഴുതുന്നതാണെന്ന് കരുതരുത്. ഒന്നു മനസ്സിരുത്തി ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാകും .പരിഹാര ക്രിയകളാണല്ലോ വിഷയം. ഹിന്ദു ദൈവങ്ങളുടെ പരാമര്‍ശം എടുക്കൂ. ക്രുത്യമായി കാര്യ കാരണ സഹിതം (ഗ്രഹങ്ങളും ദൈവങ്ങളുമായുള്ള ബന്ധം) എഴുതിയിട്ടുണ്ട്. എല്ലാവരേയും ജ്യോതിഷത്തിലേക്ക് അടുപ്പിക്കാനാണെന്ന വാദം അതിനാല്‍ തന്നെ നിലനില്‍ക്കില്ല. ശാസ്ത്രമാണ് എന്നതിലുപരി വിശ്വാസപരമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ആ പ്രവചങ്ങള്‍. നബി സ്തുതിയും , ഭീമാപ്പള്ളി പ്രാര്‍ത്ഥനയുമൊക്കെ ഏത് ഗ്രഹനില വച്ചാണ് പറയുന്നതെന്ന് ഇവര്‍ വ്യക്തമാക്കണം. ചുമ്മാ ന്യായം പറഞ്ഞാല്‍ പോര. വ്യക്തമായ നിലകള്‍ വച്ചുപറയണം,ശാസ്ത്രീയമായി .
സത്യത്തില്‍ ഇത് ഒരു സംസ്ക്കാരത്തിന്റേയോ ഒരു മതത്തിന്റേയോ മാത്രം പ്രശ്നമല്ല. ഈ ഗ്രഹങ്ങളെ അടിസ്ധാനമാക്കിയാണ് അവരൊക്കെപ്പോലും (നബിയും ക്രിസ്തുവുമൊക്കെ) പ്രവര്‍ത്തിക്കുന്നതെന്ന് . അത് മറ്റ് മതക്കാര്‍ സമ്മതിക്കുമോ? എങ്കില്‍ എനിക്ക് യാതൊരു വിഷ്മവും ഇല്ല. നമ്മുടെ ദൈവങ്ങളെ അനുസരിച്ചാണ് നബിയും മറ്റു മൊക്കെ പ്രവര്‍ത്തിക്കുന്നതെങ്കില്‍ (എന്റെ അഭിപ്രായമല്ല അവരുടെ വ്യാഖ്യാനം അങ്ങനെയാണ്). അവരൊന്നും ഈ വിഷയത്തില്‍ പ്രതികരിക്കത്തത് വ്യക്തമാണ്. അവരെ ഇതു ബാധിക്കുന്നില്ല. അച്ചായന് അറിയാം കുഞ്ഞാടുകള്‍ ഒന്നും “വഴിതെറ്റി” ശ്രീരാമ ക്ഷേത്രത്തിലൊന്നും പോകില്ലെന്ന്. അതു കൊണ്ടാണല്ലോ ഈ അടിസ്ഥാനമില്ലാത്ത താരതമ്യം മനോരമ പോലെ വലിയ സമൂഹം വായനക്കാര്‍ ഉള്ള പത്രങ്ങള്‍ അനുവദിക്കുന്നത്. അവര്‍ക്കറിയാം ഇത് ബാധിക്കാന്‍ പോകുന്നത് ഒരു സമൂഹത്തെ മാത്രമാണെന്ന്.


അപ്പോള്‍ ഇതു ആര്‍ക്കുവേണ്ടിയാണ് ? ഞാന്‍ മുകളില്‍ പറഞ്ഞതാണ് കാര്യം.
ഇവിടെ വിശാല അര്‍ത്ഥത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരുസമൂഹമുണ്ട് .
അവരെ മാത്രമാണ് ഇതൊക്കെ ചെയ്യിക്കാന്‍ കഴിയുന്നത്. അതേ ഹിന്ദുക്കളെ. അവര്‍തന്നെയാണ് ഇതൊക്കെ ചെയ്യാന്‍ പോകുന്നത്.

വേറെ ചിലഭയങ്ങള്‍ കൂടെ ഉണ്ട് . ഒരുതരം ഹൈജാക്കിംഗ്.
ഹിന്ദു മതപരമായ ചടങ്ങുകളില്‍ ഉള്ള കൈകടത്തലിനു രണ്ടുമാനമുണ്ട്.
സംസ്കാരത്തെ അംഗീകരിക്കുകയോ അല്ലെങ്കില്‍ അതിനെ ഗ്രസിക്കുകയോ ചെയ്യുക.
അതുമായി ബന്ധപ്പെട്ട് ഇവിടെ എഴുതണം എന്നു തോന്നിയില്ല. അതു പിന്നീടൊരിക്കല്‍ ആകാം (നെല്ലിപ്പലക കാണട്ടെ).




13 comments:

ചന്തു said...

ജാതി പറഞ്ഞുനടക്കുമ്പോള്‍ പോലും ഇതിനൊന്നും ആരും പ്രതികരിക്കാത്തതെന്തേ
വര്‍ഗ്ഗീയ വാദി എന്നു വിളിക്കുമെന്നു ഭയന്നോ?. ജാതി പറഞ്ഞു നടക്കുന്ന നിങ്ങളാരെയാണ് ഭയക്കുന്നത്?
“എന്റെ യേശുവപ്പാ! ഞാന് ഹിന്ദുവാണേ!” എന്നു കേട്ടാല്‍ പോലും പ്രത്യേകിച്ചു ഒന്നും തോന്നാത്ത ഇവരോട് എന്തു പറയാണാണ്? കാരണം ഇതൊന്നും അവരുടെ താല്പര്യങ്ങളെ ബാധിക്കാത്ത വിഷയങ്ങളാണല്ലോ?

vichu said...

from the war of taraian to war of satyagrah!!

we were slave !!!
hindu lost their dignity !!!
hindu lost their freedom !!!
hindu lost their real hinduism !!!

hindu forget that they r the real son of aryan, the best worrior race of the world!!
they forget that Chhatrapati Shivray, chanakya and vikramaditya r their forefathers !!!

but now we r back with new warmth feeling in our blood to ruined all who wanna stop us !!!

beware of the real hindu !!!
beware of warm blood !!!

ചന്തു said...

@vichu

മുദ്രാവാക്യം വിളികേട്ടിട്ട് ഇനിയും കുറേ മനസ്സിലാക്കാനുണ്ട്
എന്ന് മനസ്സിലായി.

hindu forget that they r the real son of aryan, the best worrior race of the world!!“

ഇത് എന്തുവാണ് ??

Prasanna Raghavan said...

ചന്തു കൊള്ളാം.

ചിരിക്കാന്‍ വക തന്നു എന്നു സമ്മതിക്കാതെ വയ്യ. ആ മനോരമക്കാരട ജാതകഫലമേ. മനോരമേ ചവറ്റു കൊട്ടയില്‍ പണ്ടേ തട്ടിയതു കൊണ്ട് ഇതൊന്നും കാണാറില്ല. :)

‘ഹിന്ദു’ എന്ന മതം ഇന്ന് അനേകം പ്രതിസന്ധികളേ നേരീടുന്നു. ഒന്നാമതായി അതിന്റെ പേരു തന്നെ, പിന്നെ അതിലെ ‘ദൈവങ്ങള്‍’.

ചന്തുവിന്റെ ഉദ്ദേശം ഹിന്ദുക്കള്‍ ശ്രിരാമനെ മാത്രമേ ഭജിക്കാവൂ എന്നാണോ?. ഹിന്ദു മതം- അങ്ങനെയല്ല അതിനെ വിളിക്കേണ്ടതു തന്നെ. ഇന്ത്യന്‍ മതങ്ങള്‍ എന്നാണ്‍്. അതൊരു വിശാലമതമാണ്‍്. അതിന് ശ്രീരാമനും, നബിയും യേശുവും ഒന്നും ദൈവമല്ല. മനുഷ്യനെ ഒരോ കൊട്ടക്കകത്തും വളര്‍ത്തുന്ന മറ്റു മതങ്ങളില്‍ നിന്ന് അതു വ്യത്യസ്ഥമാണ്‍്. അതു കൊണ്ടാണ്‍് അതിനെ ആര്‍ക്കും കൈയ്യിലൊതുക്കാന്‍ കഴിയാത്തതും എന്നും നിലനിക്കുന്നതും.

ഇന്നത്തെ ജ്യോതിഷികള്‍ പൊതുവെ ഇന്ത്യന്‍ മതങ്ങളെ വിറ്റു കാശാക്കുന്നവരാണ്‍്. പിന്നെ അവനെന്തു കൊണ്ട് മറ്റു മതങ്ങളുടേയും ഏജന്റായി കൂടാ.അവരെ തിരിച്ചറിയുകയാണ്‍് യദ്ധാര്‍ഥ ഇന്ത്യന്‍ മതക്കാര്‍ ചെയ്യേണ്ടത്.

ചന്തു said...

@mkeralam
മനോരമ ഞാനും കാര്യമാക്കാറില്ല.
പക്ഷേ അതിന്റെ പ്രചാരം സമ്മതിക്കാതെവയ്യ. എന്റെ കമ്പനിയില്‍തന്നെ കാണുന്നതാണ് , മിക്കവരും ആദ്യം വായിക്കുന്നത് മനോരമ ഓണ്‍ലെന്‍ ആണ്.
അതു കൊണ്ടുത്ന്നെയാണ് അതിന് പ്ര്സക്തി കൊടുത്തത്.

“ചന്തുവിന്റെ ഉദ്ദേശം ഹിന്ദുക്കള്‍ ശ്രിരാമനെ മാത്രമേ ഭജിക്കാവൂ എന്നാണോ?“
ചന്തുവിന് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടെന്ന് ഇതു വായിചിട്ട് തോന്നിയോ?
2 കാര്യങ്ങള്‍ ആണ് വ്യക്തമാക്കാന്‍ ആഗ്രഹിച്ചത്.
* അടിസ്ത്ഥാന മില്ലാതെയുള്ള പരിഹാരക്രിയകള്‍
* സമീപ കാലമായി കാണുന്ന മതപരമായ ചടങ്ങുകളിലോ വിശ്വാസങ്ങളിലോ ഉള്ള കൈകടത്തല്‍ , അതു ചടങ്ങുകളില്‍ മാത്രം എന്നതാണ് ശ്രദ്ധേയം.
ശ്രീരാമന്‍ കടന്നുവന്നത് ആ പ്രത്യേക നാളിന്റെ കാര്യത്തിലാണ്.

ഹിന്ദുമതത്തിന് ആരും ദൈവമല്ല എന്ന വാദം അംഗീകരിക്കാനവില്ല.
എന്റെ വിശ്വാസമനുസരിച്ച് സെമിറ്റിക് അല്ലാത്ത വീക്ഷണം നല്‍കിയ, അതായത് ഭാരതത്തില്‍ വളര്‍ന്ന എല്ലാ ചിന്താധാരകളുടേയും
മാതാവാണ് ഹിന്ദു മതം, അടിസ്ത്ഥാനം വേദങ്ങളും. ശ്രീരാമന്‍ ഹിന്ദുമതത്തിനു ദൈവമല്ല എന്നത് വിശദമായ ഒരു
ചര്‍ച്ചയ്ക്ക് ഇടയാക്കിയേക്കും .അല്ല എന്ന താങ്കളുടെ വാദം ഏതു പ്രകാരമാണാവോ? തല്‍ക്കാലം നിര്‍ത്തുന്നു.

“പിന്നെ അവനെന്തു കൊണ്ട് മറ്റു മതങ്ങളുടേയും ഏജന്റായി കൂടാ“
മൊത്തം പോസ്റ്റും വായിച്ചില്ലേ?
അതിന്റെ ശാസ്ത്രീയത് തെളിയിക്കലാണ് വിഷയം.“അതു ഹിന്ദു മതത്തിന്റെ വിശ്വാസ പ്രമാണങ്ങളുമായി” ബന്ധപ്പെട്ട ഒന്ന് ആയതുകൊണ്ട് അവര്‍ അവിടെ പതറും.

Unknown said...

കൊള്ളാം MKERALAM... താങ്കളെ പോലെ ഇവിടുള്ള എല്ലാ ഹിന്ദുക്കളും ചിന്തിച്ചിരുന്നെങ്കില്‍ നമുക്കൊക്കെ ഇപ്പോള്‍ കുരിശും തൂക്കി നടക്കാമായിരുന്നു.

ജ്യോതിഷം ഒരു ശാസ്ത്രമാണ്. ജ്യോതിഷ ഗ്രന്ഥങ്ങളിലെ പ്രമാണങ്ങളിലൂടെയാണ് ഫലം പ്രവചിക്കുന്നത്. ഒരു ജ്യോതിഷ ഗ്രന്ഥങ്ങളിലും ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്ല. പിന്നെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് രഘുനാദ് ഫലം പ്രവചിക്കുന്നത്? ഹിന്ദു ശാസ്ത്രങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡ ശ്രമമാണിത്. പ്രതികരിച്ചേ മതിയാവൂ....

പാര്‍ത്ഥന്‍ said...

ഇത്തരം ജോതിഷ തട്ടിപ്പ് കൂടിവരുന്ന കാലമാണിത്. അതിന് വളം വെച്ചു കൊടുക്കുന്നത് ജോതിഷികൾ എന്നു പറയുന്ന സംഘങ്ങൾ തന്നെയാണ്.

കഴിഞ്ഞമാസം നാട്ടിൽ ഉണ്ടായിരുന്നപ്പോൾ മാതൃഭൂമിയിൽ ഒരു പരസ്യം കണ്ടിരുന്നു. ‘ഇസ്ലാമിക ജോതിഷ’ത്തിലൂടെ പ്രവചനവും പരിഹാരവും. സാധാരണ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോയി അവന്റെ തട്ടിപ്പ് എന്താണെന്ന് നോക്കാറുള്ളതാണ്. ആ തിരുമുഖം ദർശിക്കാൻ തീരെ സമയം കിട്ടിയില്ല. അടുത്ത നാട്ടിൽ പോക്കിൽ എന്തായാലും പോയി കാണണം.

ജൂലായ് 11അം തിയതി സാഹിത്യ അക്കാദമിയിൽ നടന്ന ജോതിഷ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ചില ചോദ്യങ്ങൾ തയ്യറാക്കിയാണ് പോയത്. പക്ഷെ എനിയ്ക്കു മുമ്പേ കാണികളിൽ നിന്നും സംസാരിച്ച ആളെ എല്ലാവരും കൂടി ഒതുക്കി. അക്കാരണത്താലും സമയക്കുറവുകൊണ്ടും സഭയിൽ ചോദ്യം ഉന്നയിച്ചില്ല. ആ കാര്യത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കി വരുന്നുണ്ട്. അതിലെ ഒരു പ്രധാനിയോട് പുറത്തു വന്നതിനുശേഷം ഞാൻ ഒരു ചോദ്യം ചോദിച്ചു. “ ഈ ജോതിഷത്തിന്റെ ഗുണഭോക്താക്കൾ ൾ ജനങ്ങളാണോ അതോ ജോത്സ്യനോ?” വ്യക്തമായ മറുപടി ഒന്നും ലഭിച്ചില്ല.

ഹിന്ദുക്കളായ വിഢികൂശ്മാണ്ടങ്ങളുടെ കാശ് കുറെ ജോതിഷികളുടെ മാർഗ്ഗനിർദ്ദേശത്തിൽ ചിലവാക്കുന്നുണ്ടെന്ന് അറിയാവുന്ന ഒരു സംഘമായിരിക്കും ഇതിന്റെ പിന്നിൽ. അത്തരക്കാരെ ശ്രീരാമനും സെന്റ് ജോർജ്ജും ഒന്നു തന്നെ എന്നു വിശ്വസിപ്പിക്കാൻ എളുപ്പമാണ്. കൃസ്ത്യാനിയുടെയും മുസ്ലീമിന്റെയും കാശ് അമ്പലത്തിൽ വീഴില്ല എന്നത് തീർച്ചയാണ്. (വളരെ അപൂർവ്വം ചില അപവാദങ്ങൾ ഉണ്ട്, രഹസ്യമായി>) അപ്പോൾ ഹിന്ദുവിന്റെ പണം മറ്റു ആരാധനാലയങ്ങളിൽ വീഴാൻ ഇതു തന്നെയാണ് എളുപ്പമാർഗ്ഗം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

sureshkumar പറഞ്ഞത്‌
"കൊള്ളാം MKERALAM... താങ്കളെ പോലെ ഇവിടുള്ള എല്ലാ ഹിന്ദുക്കളും ചിന്തിച്ചിരുന്നെങ്കില്‍ നമുക്കൊക്കെ ഇപ്പോള്‍ കുരിശും തൂക്കി നടക്കാമായിരുന്നു. "

വ്യക്തമായില്ല- എനിക്കു മനസ്സിലായില്ല എന്നര്‍ത്ഥം

MKERALAM ഇതിലെ താങ്കളുടെ കമന്റിനു കീഴില്‍ ഒരു കയ്യൊപ്പ്‌ ( ശ്രീരാനെ മാത്രമെ ഭജിക്കാവൂ എന്നതൊഴികെയുള്ളതിന്‌)

nandakumar said...

ഇതു വായിച്ചപ്പോള്‍ മിമിക്രിക്കാര്‍ പാടി കളിയാക്കിയിരുന്ന ഒരു ‘സര്‍വ്വ മത-സാഹോദര്യ ഗാന’മാണ് മനസ്സില്‍ വന്നത്

“ഇസ്രായേലിന്‍ നാഥനാകുമേക ദൈവം
സത്യസായി ബാബയാണു കൃഷ്ണന്‍
അള്ളാ പിതാവേ ദൈവമേ
അവിടത്തെ നാമം വരേണമേ
പള്ളിയില്‍ പോയി നിസ്കരിക്കാം
ശയന പ്രദക്ഷിണം ചെയ്തിടാം....”

(ഒരേ പത്രത്തിലെ വാരഫലം കേരളത്തിലും ഗള്‍ഫ് എഡിഷനിലും വ്യത്യസ്ഥമാണെന്ന് കേള്‍ക്കുന്നത് ശരിയോ?)

ചന്തു said...

കമന്റിടാന്‍ തോന്നിയ എല്ലാവര്‍ക്കും നന്ദി.
ശ്രീ.സുരേഷ്കുമാറാണ് ഈ പ്രവചനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത് എന്ന കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ.

ശ്രീ said...

തട്ടിപ്പുകാര്‍ എല്ലായിടത്തും കാണും. വിശ്വാസികള്‍ കൂടുമ്പോള്‍ പ്രത്യേകിച്ചും...

പോസ്റ്റ് നന്നായി

absolute_void(); said...

പോസ്റ്റ് വായിച്ചു. എന്റെ അഭിപ്രായത്തില്‍ ജ്യോതിഷം പക്കാ തട്ടിപ്പാണു്. അതിനെ വെറുതെ പൌരാണിക ഭാരതത്തിലെ ജ്യോതിശ്ശാസ്ത്രവുമായി താരതമ്യം ചെയ്യുന്നതു് ആദ്യമേ എതിര്‍ത്തുതോല്‍പ്പിക്കണം. ജ്യോതിശാസ്ത്രം കൂടുതല്‍ വികസിപ്പിച്ചിരുന്നെങ്കില്‍ അതു് ശാസ്ത്രത്തിനു് ഭാരതം നല്‍കുന്ന വലിയ സംഭാവനയാകുമായിരുന്നു. എന്നാല്‍ അതിനെ വിശ്വാസത്തിന്റെ തീക്കുണ്ഠത്തില്‍ എരിച്ചതു് ഭരണാധികാരികളാണു്. ഭാവി പ്രവചിക്കാന്‍ കഴിവുള്ള ജ്യോതിഷിയേയും അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പാടാനും ആവശ്യപ്പെടുന്നതു് ചെയ്യാനും കഴിവുള്ള ശിഷ്യഗണത്തേയും കൃത്രിമമായി സൃഷ്ടിച്ചു് ഗ്രാമങ്ങളിലേക്കു് അയയ്ക്കേണ്ടതിന്റെ ആവശ്യകത ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടു്. ചുരുക്കത്തില്‍ ഇതു് രാജനീതിയുടെ ഭാഗമായി വളര്‍ന്നുവന്ന / വളര്‍ത്തിയെടുത്ത അന്ധവിശ്വാസമാണു്.

മാര്‍ത്തോമ്മാ ശ്ലീഹായെ ഇന്ത്യയുടെ കാവല്‍പിതാവായി ചില ക്രൈസ്തവര്‍ ഗണിക്കുംപോലെ സെയിന്റ് ജോര്‍ജ്ജ് അഥവാ ഗീവറുഗീസ് സഹദയെ ഇംഗ്ലണ്ടിന്റെ കാവലാളായും കരുതുന്നു. ആള്‍ ജീവിച്ചിരുന്ന വ്യക്തി തന്നെയാണോ എന്നു് പലര്‍ക്കും സംശയമുണ്ടു്. സഹദ എന്നു് പേരിനോടൊപ്പം ചേര്‍ത്തിരിക്കുന്നതില്‍ നിന്നു് ഐതിഹ്യത്തില്‍ ആള്‍ രക്തസാക്ഷിയായിരുന്നു എന്നുറപ്പിക്കാം. പടയാളിയായിരുന്നു എന്നാണു് പറയപ്പെടുന്നതു്. ഏതായാലും അദ്ദേഹം മിഷിനറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയില്‍ വന്നയാളല്ല. ഇംഗ്ലണ്ടിന്റെ ഇട്ടാവട്ടം വിട്ടു് സഞ്ചരിച്ചിട്ടുകൂടിയുണ്ടാവില്ല. അത്തരമൊരു തെറ്റിദ്ധാരണ പോസ്റ്റിലുള്ളതുകൊണ്ടു് പറഞ്ഞുവെന്നേയുള്ളൂ.

മെക്കയിലേക്കു് പോകുവാന്‍ മാത്രമല്ല, സര്‍ക്കാര്‍ സൌജന്യങ്ങള്‍ നല്‍കുന്നതു്. അമര്‍നാഥ് തീര്‍ത്തയാത്രയ്ക്കും നല്‍കുന്നുണ്ടു്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ അത്തരം സൌജന്യങ്ങള്‍ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചു. മതനിരപേക്ഷമായി സമൂഹത്തില്‍ ഇടപെടേണ്ട ഭരണകൂടം മതപ്രീണനം നടത്തുന്നതു് ന്യായീകരിക്കാനാവില്ല. പക്ഷെ പോസ്റ്റിലെ വിഷയവും ഹജ്ജ് സബ്സിഡിയും തമ്മില്‍ എന്തുബന്ധമെന്നു് മനസ്സിലായില്ല.

Roby said...

ചുമ്മാ ന്യായം പറഞ്ഞാല്‍ പോര. വ്യക്തമായ നിലകള്‍ വച്ചുപറയണം, ശാസ്ത്രീയമായി .

നിലകള്‍ വെച്ചു പറയുന്നതു ശാസ്ത്രീയമായ രീതിയാണോ?

ഇതൊക്കെ എഴുതുന്നതിനു മുന്പ് ശാസ്ത്രീയമായ രീതി അഥവാ scientific methodology എന്താണെന്ന് ഒന്നു വായിച്ചു നോക്കരുതോ?

ജ്യോതിഷപംക്തികളെല്ലാം അപഹാസ്യമാണ്‌. ഇതു ചൂണ്ടിക്കാണിച്ചതിനു നന്നായി. ജ്യോതിഷത്തില്‍ വിശ്വസിക്കാന്‍ തക്ക വിവരദോഷമുള്ളവരോട് എന്തു പറഞ്ഞാലും വിഴുങ്ങുമെന്ന് ജ്യോതിഷികള്‍ക്കുമറിയാം.

@suresh kumar

ഈ ഹിന്ദു ശാസ്ത്രമെന്നത് ശാസ്ത്രജ്ഞാന്മാരുടെ ശാസ്ത്രമോ അതോ പക്ഷിശാസ്ത്രമോ?
(കട: സലിം കുമാര്‍)


Powered by Blogger