Sunday, July 26, 2009

എം ജി കോളേജിലെ സംസ്കാരിക വിരുദ്ധ ചെയ്തികള്‍

വളരെ വിചിത്രവും നിര്‍ഭാഗ്യകരവുമായ സംഭവങ്ങളാണ് എന്‍ എസ്സ് എസ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ജി കോളേജില്‍ ഈയിടെ ഉണ്ടായത്. സാംസ്കാരിക പൈത്രുകത്തിലും ദേശീയബോധത്തിലും പ്രബുദ്ധരായ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം അവിടെ ഉണ്ടായതു മുതല്‍ പുതിയതായി ചേരുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ട് നടത്തി വരുന്നതാണ് സരസ്വതി പൂജ. എന്നാല്‍ ഇപ്പോള്‍ അവിടെ ചുമതലയേറ്റിരിക്കുന്ന പ്രിന്‍സിപ്പല്‍ നമ്മുടെ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അവിടെ അതു പാടില്ല എന്നാണ് പറയുന്നത്.
എട്ടുപേരെ അതിന്റെപേരില്‍ പിരിച്ചുവിടുകയും ചെയ്തുഎന്നാണ് അറിഞ്ഞത്.
എന് എസ്സ് എസ്സിന്റെ നിയന്ത്രണത്തില്‍ ഇരിക്കുന്ന ഒരു കോളേജില്‍ ഇതു തികച്ചും ദൌര്‍ഭാഗ്യകരമായിപ്പോയി. നവാഗതരെ റാഗിങ് ചെയ്തും മറ്റും സ്വീകരിക്കുന്ന സീനിയറുകളില്‍നിന്നും തികച്ചും വ്യത്യസ്തമായ പാത സ്വീകരിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് അവര്‍ ചോദ്യം ചെയ്തിരിക്കുന്നത്.

സത്യത്തില്‍ വേണ്ടത് എന്തായിരുന്നു ,മഹത്തായ ഒരു ഹിന്ദു സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ് എന്‍ എസ്സ് എസ്സ്, അവര്‍ സ്വയം മുന്നിട്ടുനിന്നു ചെയ്യേണ്ടതായിരുന്നതല്ലെ ഈ പൂജ. ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റോ മുസ്ലീം മാനേജ്മെന്റോ (അടുത്തുതന്നെ ദേവാലയവും ഉണ്ടാകും-അതവരുടെ മതബോധം) ആയിരുന്നെങ്കില്‍ തീര്‍ച്ചയായും അവിടെ പ്രാര്‍ത്ഥ്ന ഉണ്ടാകുമായിരുന്നില്ലേ. അതിനാല്‍ മതപരമായ ഒരുചടങ്ങായി പരിഗണിച്ചാല്‍ പോലും അതിനെ കുറ്റമായി കാണുന്നതെങ്ങനെ ? അപ്പോള്‍ പ്രിന്‍സിപ്പലിനെ നയിച്ചചിന്ത എന്താണ്. തികച്ചും കമ്മ്യൂണിസ്റ്റ് സഹയാത്രികനായതിനാലാവും ഇദ്ദേഹത്തിന് ഇതിലൊക്കെ അസഹിഷ്ണുത തോന്നിയത്. അവിടെ എസ് എഫ് ഐ യെ കുടിയിരുത്താനുള്ള തന്ത്രത്തിന്റെ ഭാഗമല്ലേ ഇത് എന്ന സ്വാഭാവിക സംശയമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളത്.

സരസ്വതീപൂജ അങ്ങനെ മതപരമായി പോലും ചുരുക്കികാണേണ്ട ഒന്നല്ല എന്നതല്ലേ വസ്തുത. ജാതിമത വ്യത്യാസമില്ലാതെ നമ്മുടെ സമൂഹത്തില്‍ നില്‍ക്കുന്ന അചാ‍രമാണ് എഴുത്തിനിരുത്തും മറ്റും . സരസ്വതീ വന്ദനത്തോടെയാണ് നമ്മുടെ പൂര്‍വ്വിക ഗുരുകുലങ്ങളില്‍ പഠനം തുടങ്ങുയിരുന്നതുതന്നെ. പുസ്തകം സരസ്വതി ആണെന്നാണ് നമ്മുടെ വിശ്വാസം അതിനാല്‍ തന്നെ പുസ്തകം തറയില്‍ വിഴുമ്പോഴും
മറ്റും എടുത്തു തൊഴുതുപോന്നു. ഇതൊന്നും അറിയാത്ത ഒരാളാണോ കോളേജിനെ നയിക്കുന്നത്?. 1928 ല്‍ ആണ് കരയോഗം നിലവില്‍ വരുന്നത് , എന്‍.എസ്സ്.എസ്സിന്റെ ഉദേശ്യം പദ്ധതിയില്‍ വ്യക്തമാക്കുന്നു.
മതബോധമുണ്ടാക്കി ജീവിതത്തെ പരിശുദ്ധമാക്കുക , സഹോദര സമുദായമൈത്രിക്കും സാധുജനപരിപാലനത്തിലും പ്രവര്‍ത്തിക്കുക തുടങ്ങിയവ ലക്ഷ്യങ്ങളില്‍ പെടുന്നു.
ഇതില്‍ ഏതാണ് ഈ കോളേജില്‍ നടപ്പിലാക്കിവന്നതെന്നറിയില്ല. നേത്ര്ത്വത്തിനു പറ്റിയിരിക്കുന്ന അന്ധത ഇവിടെയും ബാധിച്ചിരിക്കുന്നതാവാം.

ചിന്തിക്കാന്‍ ചിലത്:
“ജനഹിതം നോക്കി കോളേജുകള്‍ നടത്താനാവില്ല എന്ന് പണിക്കര്‍ (സ്വാശ്രയ പ്രശ്നം)‍.“
ജനഹിതമോ സമുദായഹിതമോഇല്ലാതെ എന്തിനാണിങ്ങനെ ഒരു സംഘടന നായരേ?

15 comments:

ചന്തു said...

സമവായത്തില്‍ പോയിപ്പോയി നാടിനോ സമുദായത്തിനോ ഗുണമില്ലാതെ കച്ചവട സംസ്ക്കാരത്തിലേക്കു വരുമ്പോള്‍ അചാരമെന്ത് ? സംസ്ക്കാരമെന്ത് ?

Deshabhakta said...

english/Hindi translation please...

Unknown said...

Really a dishearting news , what is happening in our country , people refusing to sing Vande Mataram , now Saraswathi pooja is banned , is there any solution for these , what Hindu organisations are doing , Congress has won with a margin of more than I Lack votes in Thiruvanthapuram , what Hindus are doing or thinking while casting their vote , how long we face these humiliation in our own country , God's own country surety and slowly becoming Dog's own country

Padmakumar G Nair said...

Nicely written. It is an absolute shame that a reputed Hindu Institution is objecting to conducting Saraswati Pooja inside an educational institution.

Shame NSS.

Ashamed to be a Nair.

Vijayalakshmi said...

NSS must sack the Principal of MG College for insulting/ disrespecting Hindu traditions and culture.All Hindu organisations must ensure the sacking of the Pricipal.Shame on the NSS!

sanil kumar s pillai said...

SAMSKARAMILLATHA KERALTHILE CAMMUNIST KAPALIKAR MAYAKKUMARUNNUM VYABHICHARAVUM KUDUMBA SWATHAKKIYA UNIVERCITY COLLAGILANU NAMMUDE MG YILE PUTHIYA PRINCIPALINU PATTIYATHU MA BABY UDE VRITHIKETTA VIDHYABHASAM NAMUKKU VENDA
NAMMAL BHARATHEEYAR
GURU POOJA YANU VIDHYAPHAYASATHINERE AVASHYAM

Prasanna Raghavan said...

I wonder, is there a policy in this college with regard to religion matters. If there is one how can a principal waiver it.

If there is no policy make one.
Normally the policies are guided by Constitutional principles.

This is how it happens in other countries.

I tried to google search your college. Where is this M.G College. I found M.G University but no M.G College.

ചന്തു said...

@MKERALAM

Normally the policies are guided by Constitutional principles.
Yes, but the management can govern, consider how churches handles those in kerala. This college is managed by NSS and this is why hindus hurt by the news also i dont think its just a 'religious' issue.

ചന്തു said...

http://www.mgcollege.com/

malware?

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

പൊതു വിദ്യാഭ്യാസസ്ഥാപങ്ങള്‍ മതേതരസ്ഥാപങ്ങളായിരിക്കണം. അവിടെ മതപരമോ വിശ്വാസപരമോ
ആയ ചടങ്ങുകളോ പ്രാര്‍ത്ഥനകളോ നടത്താന്‍ പാടില്ല (ഈശ്വരപ്രാര്‍ത്ഥനപോലും) . ദേശീയഗാനാലാപനം മാത്രമേ
പാടുള്ളു. ഇതിന് ഘടകവിരുദ്ധമായി എയിഡഡ് സ്ക്കൂളുകളിലും കോളേജുകളിലും (പ്രത്യേകിച്ച് ക്രൈസ്തവ മുസ്ലിം)‌
നടത്തുന്ന മതപരമായ പ്രാര്‍ത്ഥനകളും മറ്റും വിദ്യാഭ്യാസ ചട്ടങ്ങളുടെ ലംഘനമാണ്. മതന്യൂനപക്ഷങ്ങളുടെ
സ്ഥാപനങ്ങള്‍ ഇന്ന് എല്ലാത്തരം നിയന്ത്രണങ്ങള്‍ക്കും അതീതമാണെന്നത് പൊതുസമൂഹത്തിന്റെ
നിസ്സഹായാവസ്ഥയാണ്. അതിനാല്‍ പ്രിന്‍സിപ്പലിന്റെ പെരുമാറ്റം യാതൊരുവിധത്തിലും തെറ്റാകുന്നില്ല.
ഒരു മതേതരചിന്താഗതിക്കാരനോ ഹൈന്ദവേതരമതസ്ഥനോ നിരീശ്വരവാദിക്കോ സരസ്വതിപൂജ
ഉള്‍ക്കൊള്ളാനാവണമെന്നില്ല. തികച്ചും മതപരമായ ഇത്തരം കാര്യങ്ങള്‍ ഭാരതീയസംസ്ക്കാരത്തിന്റെ ഭാഗമാക്കി
അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നത് സാംസ്ക്കാരിക ഫാസിസമാണ്.

N.J Joju said...

നിസ്സഹ്ഹായന്‍ ഇവിടെ പറഞ്ഞു വച്ചിരിയ്ക്കുന്നതു വസ്തുതകള്‍ക്കു വിരുദ്ധമാണ്‌. എയ്ഡഡ് സ്ഥാപനങ്ങളില്‍ മാനേജുമെന്റിന്റെ താത്പര്യപ്രകാരം മതപരമായ ചടങ്ങുകള്‍ അനുവദനീയമാണ്‌. അത് അവരുടെ അവകാശവുമാണ്‌. ഇത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കുമാത്രം ബാധകമായ കാര്യമല്ല.

അതേ സമയം ഗവര്‍മെന്റു നേരിട്ടു നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റും സ്ഥാപനങ്ങളിലും മതപരമായ ചടങ്ങുകള്‍ പാടില്ല.

അതുകൊന്ടു തന്നെ ക്രൈസ്തവ-മുസ്ലീമ്-ഹിന്ദു സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ ചടങ്ങുകള്‍ നടത്തുവാന്‍ മാനേജുമെന്റിന്‍ അവകാശമുന്ട്.

ഭരണഘടനയുടെ 28-ആം വകുപ്പ് അതു പറയുന്നുമുന്ട്.

"ഹൈന്ദവേതരമതസ്ഥനോ നിരീശ്വരവാദിക്കോ സരസ്വതിപൂജ
ഉള്‍ക്കൊള്ളാനാവണമെന്നില്ല."

അവര്‍ക്ക് അത്തരം പരിപാടികളില്‍ നിന്നു വിട്ടു നില്ക്കാനുള്ള അവകാശമുന്ട്. നിര്‍ബന്ധപൂര്‍വ്വം ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിയ്ക്കുന്നത് മൌലീകാവകാശങ്ങളുടെ ധ്വംസനമാണ്‌, ഭരണഘടന അത് അനുവദിയ്ക്കുന്നില്ല.

N.J Joju said...

എന്‍.എസ്.എസ് ന്റെ കോളേജില്‍ മതപരമായ ചടങ്ങുകള്‍ നടത്താം.

അതല്ല ഇവിടുത്തെ പ്രശ്നം.

"സാംസ്കാരിക പൈത്രുകത്തിലും ദേശീയബോധത്തിലും പ്രബുദ്ധരായ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം അവിടെ ഉണ്ടായതു മുതല്‍ പുതിയതായി ചേരുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ട് നടത്തി വരുന്നതാണ് സരസ്വതി പൂജ."

ഏതു പ്രസ്ഥാപനമാണെന്നു മനസിലായി. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന മതപരമായ ചടങ്ങ് എന്ന നിലയില്‍ അതിനു സാധുതയില്ല. എന്നു തന്നെയല്ല ഇത് മറ്റു സംഘടനകളുമായി സംഘര്‍ഷത്തിനു കാരണമാവാം. അത് കലാലയത്തിന്റെ അച്ചടക്കത്തെ ബാധിയ്ക്കും എന്നു കണ്ട പ്രിന്‍സിപ്പാള്‍ അതു തടഞ്ഞു കാണാം.

ചന്തു said...

ജോജൂ,നിസ്സഹായന്‍.
എന്‍.എസ്സ്.എസ്സിനെ പ്പോലെ ഹിന്ദു വിശ്വാസങ്ങളുടെ സംരക്ഷകരാകേണ്ടവര്‍ അതിനെ ആക്ഷേപിക്കുന്നതിനെയാണ്‍ ഈ പോസ്റ്റിലൂടെ
എഴുതാന്‍ ശ്രമിച്ചത്. (എന്റെ ആദ്യ കമന്റ് കണ്ടാല്‍ അത് വ്യക്തമാകും)

@നിസ്സഹായന്‍
“പൊതു വിദ്യാഭ്യാസസ്ഥാപങ്ങള്‍ മതേതരസ്ഥാപങ്ങളായിരിക്കണം. അവിടെ മതപരമോ വിശ്വാസപരമോ
ആയ ചടങ്ങുകളോ പ്രാര്‍ത്ഥനകളോ നടത്താന്‍ പാടില്ല .“

എല്ലാ വിശ്വാസങ്ങളേയും അംങ്ങീകരിക്കുന്നതാണ്‍ ഭരണഘടന. അത് ഒരു നിരീശ്വരവാദമൊന്നുമല്ല
മുന്നോട്ടുവക്കുന്നത്. കാരണം അങ്ങനെ വന്നാല്‍ അതും ഒരു മതത്തിനെ (മതം വിശ്വാസപ്രമാണമാണെങ്കില്‍ നിരീശ്വരവാദവും മതമാണെന്നാണ്‍ എന്റെ പക്ഷം) മാത്രം അംങ്ങീകരിക്കലാകും. ബാക്കിജോജുവിന്റെ കമന്റില്‍ ഉണ്ട്.
“അതിനാല്‍ പ്രിന്‍സിപ്പലിന്റെ പെരുമാറ്റം യാതൊരുവിധത്തിലും തെറ്റാകുന്നില്ല.“
അപ്പോള്‍ അവിടെ ഉള്ള സംഘടന അവരുടെ വിശ്വാസപ്രമാണവുമായി ബന്ധപ്പെട്ട് നടത്തിയ (മാനേജ്മെന്റ് എതിര്‍ക്കാനിടയില്ലാത്ത) ഒരു കാര്യത്തിന്‍
കുട്ടികളെ പിരിച്ചുവിടുക എന്ന കടും കൈ ചെയ്തത് ശരി എന്നാണോ?
“ തികച്ചും മതപരമായ ഇത്തരം കാര്യങ്ങള്‍ ഭാരതീയസംസ്ക്കാരത്തിന്റെ “
ഏതൊക്കെ ഹിന്ദു ആചാരങ്ങള്‍ സംസ്ക്കാരത്തിന്റെ ഭാഗമായിക്കാണണം എന്നത് മറ്റൊരു വിഷയമല്ലേ.
സരസ്വതീ എന്ന “ഹിന്ദു ദേവതയെക്കാള്‍“ പ്രാധാന്യം എനിക്ക് തോന്നിയത് വിദ്യയുടെ ഉപാസന എന്നതാണ്‍.
പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കു വേണ്ടത് അതു തന്നെയെന്നാണ്‍ എന്റെ വിശ്വാസം. പഠിക്കുന്ന ശാസ്ത്രത്തേയും ഗുരുവിനേയും മാത്രമേ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സില്‍
ഉണ്ടാകാവൂ എന്ന് അചാര്യന്‍മാര്‍ പറഞ്ഞു വച്ചിരിക്കുന്നത് താങ്കളുടെ കാഴ്ച്ചപ്പാടില്‍ സംസ്ക്കാരത്തിന്റെ ഭാഗം ആ‍വണമെന്നില്ല. പക്ഷേ അതായിരുന്നു സംസ്ക്കാരം എന്നത് മാറില്ലല്ലോ. ഇവിടെ ആ ശാസ്ത്രത്തെ(വിദ്യയെ) ആദരിക്കുന്നതിന്റെ ഭാഗമായാണ്‍ പൂജ.

“ഒരു മതേതരചിന്താഗതിക്കാരനോ ഹൈന്ദവേതരമതസ്ഥനോ നിരീശ്വരവാദിക്കോ “
ഇവരാരും പുസ്തകത്തിനെ-അവരുടെചിന്തയില്‍ ഒന്ന് ബഹുമാനിച്ചു എന്ന് വച്ച് അവരുടെ വിശ്വാസ പ്രമാണവുമായി വ്യത്യസ്തമാകും എന്ന് എനിക്ക് തോന്നുന്നുല്ല.
“അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നത് സാംസ്ക്കാരിക ഫാസിസമാണ്.“
ബലം പ്രയോഗിച്ചൊക്കെ അത് ചെയ്യിക്കാന്‍ ശ്രമിച്ചു എന്ന് എനിക്ക് തോന്നുന്നുല്ല. അങ്ങനെ ഒന്നും സംഭവിച്ചതായി വായിച്ചുമില്ല.എന്തായാലും കല്ലേറും കയ്യേറ്റവും ഒന്നും നടന്നു കാണില്ല എന്ന് താങ്കള്‍ക്കും ഉറപ്പല്ലേ, എങ്കില്‍ എന്നേ നമ്മളോക്കെ അതു കാണുമായിരുന്നു. ഇത് സാംസ്കാരിക മാകുന്നതെങ്ങനെ എന്ന് ഞാന്‍ മുകളില്‍ പറഞ്ഞിട്ടുണ്ട്.

ചന്തു said...

@ജോജു.
“വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന മതപരമായ ചടങ്ങ് എന്ന നിലയില്‍ അതിനു സാധുതയില്ല.“
മതപരമായ ചടങ്ങ് എന്നതല്ല അവര്‍ പ്രാധാന്യം കൊടുക്കുന്നതെങ്കിലോ? വിദ്യയെ ഉപാസിക്കുക എന്ന സാംസ്കാരികതയുടെ മറച്ചുവക്കലുകളില്ലാത്ത ചടങ്ങല്ലേ അവര്‍ ചെയ്യാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടത് .അത് എത്രമാത്രം മതപരമാക്കുന്നു എന്നത് ഒരു വിഷയമായേക്കാമെങ്കിലും അത് എന്‍.എസ്സ്.എസ്സ് കോളേജായത് കൊണ്ട് ആ ചോദ്യവും ഉദിക്കുന്നില്ല. അത് മതത്തിനതീതമായ ചടങ്ങാക്കിവേണം ചെയ്യാന്‍ എന്ന് ഞാന്‍ അവരോടും പറയട്ടെ(എന്‍.എസ്സ്.എസ്സ് കോളേജായത് കൊണ്ടാണ്‍ പോസ്റ്റില്‍ അത് പറയാത്തത് ).
“ഇത് മറ്റു സംഘടനകളുമായി സംഘര്‍ഷത്തിനു കാരണമാവാം“.
എന്റെ ചിന്തയില്‍ എവിടെ ആയാലും കലാലയത്തിലെ സഘടനകള്‍ ഒരുമിച്ചാണ്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്തരം പരിപാടികള്‍ നടത്തുന്നതിനു മുന്‍പ് സമവായമുണ്ടാകാന്‍ ശ്രമിക്കുന്നത് പൊതുവില്‍ അവര്‍ക്ക് (തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക്)അംഗീകാരം കൂടാന്‍ സഹായിച്ചേക്കാം.താത്വിക പരമായ ഇത്തരം വിഷയങ്ങളില്‍ ആരും അതു ചെയ്യുന്നത് കാണുന്നില്ല. പക്ഷേ അവിടെ ഭൂരിപക്ഷം ചേര്‍ന്ന് തിരഞ്ഞെടുത്തിരിക്കുന്നവരായതു കൊണ്ട് അതു ചെയ്യണമെന്ന നിര്‍ബന്ധം പിടിക്കാന്‍ നമുക്ക് പറ്റില്ലല്ലോ.
“അത് കലാലയത്തിന്റെ അച്ചടക്കത്തെ ബാധിയ്ക്കും എന്നു കണ്ട പ്രിന്‍സിപ്പാള്‍ അതു തടഞ്ഞു കാണാം“
ഇവിടെയാണ്‍ ചിന്തിക്കേണ്ട വിഷയം.
* ഇതിനെ എതിര്‍ത്ത് പ്രത്യക്ഷത്തില്‍ ആരും വന്നതായിട്ടോ അവിടെ ഒരു പ്രശ്നമായതിനെക്കുരിച്ചോ വായിച്ചോ കേട്ടോ അറിവില്ല.
* ഒരു വിദ്യാര്‍ത്ഥിപ്രസ്ത്ഥാനങ്ങളും അവിടെ ഇതിന്റെ പേരില്‍ പ്രത്യക്ഷത്തില്‍ പ്രശ്നമുണ്ടാകാന്‍ വന്നിട്ടില്ല
അപ്പോള്‍ ഇതിന്റെ പേരില്‍ ഇത്രക്കു വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ തക്ക എന്തു വികാരമാണ്‍ അദ്ദേഹത്തിന്‍ ഉണ്ടായത്.
“ഏതു പ്രസ്ഥാപനമാണെന്നു മനസിലായി“
അതു മനസ്സിലാകാന്‍ തക്കവാക്യങ്ങള്‍ അവിടെ ഉണ്ടല്ലോ. പിന്നെ എ.ബി.വി.പി എന്ന് പറയാത്തത് അത് ഈ വിഷയം വായിക്കാന്‍ വരുന്നവര്‍ക്ക് അറിയുമല്ലോ എന്ന് കരുതിയാണ്‍. അവരെ മഹത്വവല്‍ക്കരിക്കുകയല്ല. വിദ്യാര്‍ത്ഥിപ്രസ്ത്ഥാനങ്ങള്‍ക്ക് കേരളത്തില്‍ കാണുന്ന ചില പ്രശ്നങ്ങള്‍ കുറച്ചെങ്കിലും അവര്‍ക്കും ഇല്ല എന്ന് പറയാനാകില്ല, പക്ഷേ അവര്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവര്‍ത്തികളെ എനിക്ക് അനുകൂലിക്കാനേ കഴിയൂ(റാഗിംഗും കല്ലെറിയും മാത്രമല്ല പ്രസ്ത്ഥാനങ്ങള്‍ക്ക് ചെയ്യന്‍ കഴിയുന്നത്)
ഇതുമൊക്കെ[ലിങ്ക്] കാണുമ്പോള്‍ ആസൂത്രിതമായി അവര്‍ക്കെതിരെ നീക്കങ്ങള്‍ ഉണ്ടാകുന്നു എന്ന സംശയം കൂടെയാണ് പോസ്റ്റിനാധാരം.


Powered by Blogger